Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Palayur Dukrana

Thrissur

പാലയൂർ ദു​ക്റാ​ന-​ത​ർ​പ്പ​ണ തി​രു​നാ​ൾ സ്വാ​ഗ​തസം​ഘം ഓ​ഫീ​സ് തു​റ​ന്നു

പാ​ല​യൂ​ർ: മാ​ർതോ​മ മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ​തീ​ർ​ത്ഥ​കേ​ന്ദ്ര​ത്തി​ൽ ആ​ഘോ​ഷി​ക്കു​ന്ന​ ദു​ക്റാ​ന-​ത​ർ​പ്പ​ണ തി​രു​നാളിന്‍റെ സ്വാ​ഗ​ത സം​ഘം ഓ​ഫീ​സ് തു​റ​ന്നു.

അ​ദി​ലാ​ബാ​ദ് രൂ​പ​താം​ഗം ഫാ. ​ടോ​ണി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ആ​ർ​ച്ച് പ്രീ​സ്റ്റ് ഫാ. ഡോ. ​ഡേ​വി​സ് ക​ണ്ണ​മ്പു​ഴ അ​ധ്യ​ക്ഷ​ത നാ​യി​രു​ന്നു.

ഫാ. ​നി​തി​ൻ താ​ഴ​ത്ത് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ തി​രു​നാ​ളി​ന്‍റെ ആ​ദ്യകൂ​പ്പ​ൺ വ​ട​ക്കൂ​ട്ട് ജോ​സി​ന് ഫൈ​നാ​ൻ​സ് ക​ൺ​വീ​ന​ർ എം.​എ​ൽ. ഫ്രാ​ൻ​സീ​സ് ന​ൽ​കി.

ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷാ​ജു താ​ണി​ക്ക​ൽ, ക​ൺ​വീ​ന​ർ ബോ​ബ് എ​ല​വ​ത്തി​ങ്ക​ൽ, ജോ. ​ക​ൺ​വീ​ന​ർ സി.ഡി. ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ജൂ​ലൈ മൂ​ന്നു മു​ത​ൽ 13 വ​രെ​യാ​ണ് ആ​ഘോ​ഷം.

Latest News

Corehub Up